മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവിന് ദുല്‍ഖര്‍. സംവിധായകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ആര്‍ഡിഎക്‌സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വമ്പന്‍ വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 

author-image
മൂവി ഡസ്ക്
New Update
Dulquer Salmaan

ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചു. ദുല്‍ഖറിന്റെ കരിയറിലെ 40-ാം ചിത്രമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. ആര്‍ഡിഎക്‌സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വമ്പന്‍ വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 

Advertisment

ചിത്രത്തിന്റെ ടൈറ്റില്‍ നാളെ വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്നും ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉണ്ട്. 


നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ആര്‍ഡിഎക്‌സിലൂടെ കഴിവ് തെളിയിച്ച നഹാസിനൊപ്പം ദുല്‍ഖര്‍ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisment