/sathyam/media/media_files/2025/12/27/sddefault-2025-12-27-09-07-42.jpg)
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഡിസംബര്‍ 31ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ്.
സോഷ്യല്‍ മീഡിയയില്‍ എക്കോയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. തിയറ്ററുകളില്‍ ഇപ്പോഴും മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രം കൂടിയാണ് എക്കോ.
നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എക്കോയുടെ പോസ്റ്റര്‍ പങ്കിട്ടു. 'വനങ്ങളില്‍ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്നു, ഉത്തരങ്ങളും അവിടെ ഉണ്ടാകുമോ? മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഡിസംബര്‍ 31ന് നെറ്റ്ഫ്‌ളിക്‌സില്‍ എക്കോ കാണുക...'
വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണരീതികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമാണ് എക്കോ. സൂപ്പര്‍ഹിറ്റ് സിനിമ കിഷ്‌കിന്ധകാണ്ഡത്തിന്റെ അണിയറക്കാരാണ് എക്കോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും.
ബിയാന മോമിന്‍, സിം സി ഫെയ്, വിനീത്, രഞ്ജിത്ത് ശേഖര്‍, സഹീര്‍ മുഹമ്മദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം മുജീബ് മജീദ്. എഡിറ്റിങ് സൂരജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us