ഡാന്‍സും പാട്ടും അറിയാവുന്ന ഭാര്യ വേണമെന്നായിരുന്നു മനസില്‍; എന്നാല്‍ പിന്നീട് വിവാഹം പോലും നടന്നില്ല: ഇടവേള ബാബു

author-image
ഫിലിം ഡസ്ക്
Updated On
New Update
edavela babu

നടനും താരസംഘടനയായ അമ്മ-യുടെ പ്രധാന ഭാരവാഹികളിലൊരാളുമായിരുന്ന ഇടവേള ബാബു എല്ലാവര്‍ക്കും പ്രിയപ്പെട്ട പച്ചയായ മനുഷ്യനാണ്. അവിവാഹിതനായ താരം, താന്‍ വിവാഹം വേണ്ടെന്നു വച്ച തീരുമാനങ്ങളെക്കുറിച്ചു ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ക്കു കൗതുകമായിയ ബാബു പറഞ്ഞത്:

Advertisment

589999

'അമ്മ മരിച്ചപ്പോള്‍ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടില്‍ വഴക്കുണ്ടാകാതിരിക്കാന്‍ ഞാന്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ അമ്മയോടു പറയുമായിരുന്നു. എന്റെ  ഭാര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്നു തമാശയ്ക്ക് പറയും. 

edavela babu arrest

പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുമ്പ്  അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അന്വേഷണത്തില്‍ കണ്ടെത്താനും സാധിച്ചില്ല. ആ സമയത്തു പ്രണയ വിവാഹത്തോടു താത്പര്യവും ഇല്ലായിരുന്നു. ഡാന്‍സും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു എന്റെ ഏക ഡിമാന്‍ഡ്. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെയാണു നല്ലതെന്ന് തോന്നി...'

Advertisment