/sathyam/media/media_files/2025/12/04/images-2025-12-04-15-31-18.jpg)
രണ്ടായിരമാണ്ടില്‍ വൈപ്പിന്‍-മുനമ്പം തീരദേശത്തു നടന്ന ഒരു സംഭവകഥ തിയറ്ററുകളിലേക്ക്. യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല' ഇടിയുടെ പെരുന്നാളായിരിക്കുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം. എ.ബി. ബിനില്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'പൊങ്കാല' റിലീസിലും വ്യത്യസ്തമാകുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു സിനിമ ഞായറാഴ്ച പ്രേക്ഷകരിലേക്കെത്തുന്നത്. മെഗാതാരം മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' വെള്ളിയാഴ്ച റിലീസിനെത്തുന്നതുകൊണ്ടാണ് പൊങ്കാല-യുടെ റിലീസ് ഞായറാഴ്ചത്തേക്കു മാറ്റിയത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന കോടികള്‍ വാരിക്കൂട്ടിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഒരു സംഭവകഥയെ ഇതിവൃത്തമാക്കി ഒരുക്കിയ ശ്രീനാഥ് ഭാസി ചിത്രമാണ് 'പൊങ്കാല'.
യാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ശ്രീനാഥ് ഭാസിയോടൊപ്പം യാമി സോനാ, ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍, ശാന്തകുമാരി, രേണു എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം ജാക്സണ്‍, എഡിറ്റിങ് അജാസ് പുക്കാടന്‍, സംഗീതം രഞ്ജിന്‍ രാജ്, മേക്കപ്പ് അഖില്‍ ടി. രാജ്, കലാസംവിധാനം നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്സ് മോഹന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us