മീശ പിരിച്ചു പോലീസ് വേഷത്തിൽ അനൂപ് മേനോൻ; "ഈ തനിനിറം" പ്രദർശനത്തിന്

author-image
ഫിലിം ഡസ്ക്
New Update
Ee-Thaniniram-Release
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.
രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാജ്,ശൈലജ.അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരാണ് മറ്റ്  പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്.  പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.

തിരക്കഥ -അംബിക കണ്ണൻബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്, സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - അജു അജയ്, കലാസംവിധാനം- അശോക് നാരായണൻ, കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ. മേക്കപ്പ് - റാണാപ്രതാപ്,  സ്‌റ്റിൽസ് - സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ് സൂര്യ, പരസ്യകല -എസ്. കെ.ഡി, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ, ആക്ഷൻ സംവിധാനം- മാഫിയ ശശി. 
Advertisment
Advertisment