വാലന്റൈന്‍സ് ദിനത്തില്‍ എത്തുന്നു വിശ്വപ്രണയകാവ്യം 'വുതറിങ് ഹൈറ്റ്‌സ്'. മാര്‍ഗോട്ട് റോബിയും ജേക്കബ് എലോര്‍ഡിയും ഒന്നിക്കുന്ന പ്രണയാനുഭവങ്ങളുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറക്കാര്‍

'ഹീത്ത്ക്ലിഫ്, നീ ധനികനായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു?' ട്രെയിലറില്‍ കാതറിന്‍ ചോദിക്കുന്നു.  'എല്ലാ ധനികരും ചെയ്യുന്നതുപോലെ ഞാനും ചെയ്യും.

author-image
ഫിലിം ഡസ്ക്
New Update
Untitled

ഒറ്റ നോവല്‍ കൊണ്ട് ലോകസാഹിത്യത്തില്‍ അദ്ഭുതം സൃഷ്ടിച്ച എഴുത്തുകാരിയാണ് എമിലി ബ്രോണ്ടി. തന്റെ ദുരന്തപൂര്‍ണമായ വിധിയെയും ഏകാന്തതയെയും അതിജീവിക്കാനായി എഴുതിയ കഥ, പിന്നീട് ക്ലാസിക് ആയി മാറുകയായിരുന്നു.

Advertisment

ഇത്രത്തോളും പീഡകളേറ്റുവാങ്ങിയ മറ്റൊരു എഴുത്തുകാരിയും നമുക്കില്ല. എമിലി ബ്രോണ്ടിയുടെ വിശ്വമഹാപ്രണയകാവ്യം വെള്ളിത്തിരയിലേക്കെത്തുകയാണ്.

മാര്‍ഗോട്ട് റോബിയും ജേക്കബ് എലോര്‍ഡിയും കാതറിനും ഹീത്ത് ക്ലിഫുമായി പകര്‍ന്നാടിയ പ്രണയകാവ്യം എമറിള്‍ ഫെന്നല്‍ ആണ് സംവിധാനം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ളവര്‍ ആകാംഷയോടെ കാത്തിരിക്കുന്ന, നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം അടുത്ത പ്രണയദിനത്തില്‍ (2026 ഫെബ്രുവരി 14ന്) തിയറ്ററുകളില്‍ റിലീസ് ചെയ്യും. വാര്‍ണര്‍ ബ്രദേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. 

റിലീസിന് മുന്നോടിയായി അണിയറക്കാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആവേശത്തോടെയാണ് ട്രെയിലര്‍ ലോകമെമ്പാടുമുള്ള ആരാധകരും പ്രണയികളും ഏറ്റെടുത്തത്.

ചാര്‍ളി എക്സ്സിഎക്സിന്റെ 'ചെയിന്‍സ് ഓഫ് ലവ്' എന്ന ആല്‍ബത്തിലെ ഗാനം ഉള്‍പ്പെടുത്തിയ ട്രെയിലറില്‍, കാതറിന്റെയും ഹീത്ത്ക്ലിഫിന്റെയും പ്രണയമുഹൂര്‍ത്തങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന നാടകീയസംഭവങ്ങളുടെ സൂചനകളും ഉള്‍ക്കൊള്ളുന്നു. 

'ഹീത്ത്ക്ലിഫ്, നീ ധനികനായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു?' ട്രെയിലറില്‍ കാതറിന്‍ ചോദിക്കുന്നു. 
'എല്ലാ ധനികരും ചെയ്യുന്നതുപോലെ ഞാനും ചെയ്യും.

ഒരു വലിയ വീട്ടില്‍ താമസിക്കുക, എന്റെ വേലക്കാരോട് ക്രൂരമായി പെരുമാറുക, കല്യാണം കഴിക്കുക...'  എന്നായിരുന്നു ഹീത്ത്ക്ലിഫിന്റെ മറുപടി.

1847-ല്‍ ആണ് വുതറിങ് ഹൈറ്റ്‌സ് പ്രസിദ്ധീകരിക്കുന്നത്. ആദ്യം വായനക്കാര്‍ സ്വീകരിച്ചില്ലെങ്കിലും പിന്നീട് നോവല്‍ ജനപ്രിയമായി മാറുകയായിരുന്നു. എമിലി ബ്രോണ്ടി എഴുതിയ ഒരേയൊരു നോവലാണ് വുതറിങ് ഹൈറ്റ്‌സ്.

അവരുടെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന രചനയും ഇതു തന്നെയാണ്. രണ്ട് കുടുംബങ്ങളും അതിനിടയില്‍ വരുന്ന അപരിചിതനായ ഒരു വ്യക്തിയുമാണ് ഈ നോവലിന്റെ പ്രമേയത്തിനാധാരം.

Advertisment