കരിഷ്മയും മക്കളും മുംബൈയിലെ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക്; മാസവാടക 5.51 ലക്ഷം! ആശംസകളറിയിച്ച് ആരാധകര്‍

author-image
മൂവി ഡസ്ക്
New Update
New Project (1)

ബോളിവുഡ് സ്വപ്‌നസുന്ദരി കരിഷ്മ കപൂര്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറി. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ എസ്റ്റേറ്റില്‍ തനിക്കും മക്കള്‍ക്കും അവകാശമുന്നയിച്ചുള്ള നിയമപോരാട്ടത്തിനിടെയാണ് കരിഷ്മ കപുര്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നത്. മാസം 5.51 ലക്ഷം രൂപയാണ് വാടക! മുംബൈ ബാന്ദ്ര വെസ്റ്റില്‍ ആണ് അപ്പാര്‍ട്ട്‌മെന്റ്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ (ഐജിആര്‍) പോര്‍ട്ടലില്‍ ലഭ്യമായ പ്രോപ്പര്‍ട്ടി രേഖകള്‍ പ്രകാരം 2025 നവംബറില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാണ്.

Advertisment

ഹില്‍ റോഡിലെ ഗ്രാന്‍ഡ് ബേ കോണ്ടോമിനിയത്തിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്.  ഏകദേശം 2,200 ചതുരശ്രയടി വിസ്തീര്‍ണമുണ്ട് വസതിക്ക്. മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 1,000 രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 17,100 രൂപയുമാണ്. 20 ലക്ഷം രൂപ സെക്യൂരിറ്റി തുകയായി അപ്പാര്‍ട്ട്‌മെന്റ് ഉടമയ്ക്കും നല്‍കി. നവംബര്‍ മുതല്‍ 12 മാസത്തേക്കാണ് വാടകക്കരാര്‍. 

മുംബൈയിലെ മനോഹരമായ പാര്‍പ്പിട മേഖലകളിലൊന്നാണ് ബാന്ദ്ര വെസ്റ്റ്. വമ്പന്‍ ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇവിടെ പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. ജനപ്രിയ കഫേകള്‍, കാര്‍ട്ടര്‍ റോഡ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങള്‍ക്കു പേരുകേട്ടതാണ് ബാന്ദ്ര. 

കരിഷ്മയുടെ നിയമപോരാട്ടം 

കരിസ്മയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപുര്‍ ജൂണിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, സ്വത്തുമായി ബന്ധപ്പെട്ട് നിയമപരമായ തര്‍ക്കം ആരംഭിച്ചു. കരിഷ്മയുടെ മക്കള്‍ അച്ഛന്റെ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കുമ്പോള്‍, സഞ്ജയ്‌യുടെ സഹോദരി മന്ദിര കപുര്‍ അമ്മയുടെ ഭാഗം അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. 

സഞ്ജയ്-കരിഷ്്മ ദമ്പതിമാരുടെ  മക്കളായ സമൈറ, കിയാന്‍ എന്നിവരും നിയമപോരാട്ടത്തിലാണ്. തങ്ങളുടെ അച്ഛന്റെ രണ്ടാം ഭാര്യ പ്രിയ സച്‌ദേവ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനല്‍കുന്നില്ലെന്നു കാണിച്ചാണ് മക്കള്‍ കോടതിയെയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.

Advertisment