Advertisment

നടനും നർത്തകനുമായ അവ്വൈ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം

അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്.

author-image
ഫിലിം ഡസ്ക്
New Update
santhosh artist

കൊച്ചി: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നടനും നർത്തകനുമായ  സന്തോഷ് ജോൺ (43)  വാഹനാപകടത്തിൽ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്.

Advertisment

പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.‘അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്.

മികച്ച രീതിയിൽ നൃത്തം ചെയ്തതിന്‌ കമലഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

ചെറുപ്പം മുതൽ പ്രത്യേകതരം ഡാൻസ്, മാജിക് എന്നിവയിൽ മികവുതെളിയിച്ച് സന്തോഷ് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ ന​ഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചു.

ജയറാം, നാദിർഷ, കലാഭവൻ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോൺ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേർന്ന് അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ: ഷീന. മക്കൾ‍: അലീന, ജോണൽ. സംസ്കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Advertisment