മലയാളത്തില്‍ നിന്ന് ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6ന് തീയേറ്ററുകളിലേക്ക്

New Update
madanamohanam

ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മദനമോഹം" ഫെബ്രുവരി 6ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങി.

Advertisment

കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത് വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്.

എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു, സ്റ്റിൽസ്: വിഷ്ണു എസ്. എ, പബ്ലിസിറ്റി ഡിസൈൻസ്: സത്യൻസ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment