'ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു,പ്രണയമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം, പ്രണയത്തിലാകുമ്പോൾ മാത്രമാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ മറ്റാെരാളെക്കുറിച്ച് ചിന്തിക്കുന്നത്, ആ പ്രണയത്തിൽ നിന്ന് പുറത്ത് കടന്നാലും നല്ല നിമിഷങ്ങളേ ഓർക്കൂ'; രോഹിണി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
rohini12.jpg

തെന്നിന്ത്യൻ സിനിമാ ലോകത്തിന് എന്നും പ്രിയങ്കരിയായ നടിയാണ്  രോഹിണി.  നടൻ രഘുവരനായിരുന്നു രോഹിണിയുടെ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രഘുവരൻ മരിച്ചത്. മദ്യപാനമാണ് രഘുവരന്റെ ജീവിതത്തെ നശിപ്പിച്ചത്.     ഒരു തികഞ്ഞ മദ്യപാനിയായ  രഘുവരെ കുറ്റപ്പെടുത്തി പൊതുവിടങ്ങളിലൊന്നും രോഹിണി ഇതുവരെ സംസാരിച്ചിട്ടില്ല. 

Advertisment

രഘുവരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്  രോഹണിയിപ്പോൾ. പ്രണയമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയാണെന്ന് കരുതുന്നു. പ്രണയത്തിലാകുമ്പോൾ മാത്രമാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ മറ്റാെരാളെക്കുറിച്ച് ചിന്തിക്കുന്നത്.ആ പ്രണയത്തിൽ നിന്ന് പുറത്ത് കടന്നാലും നല്ല നിമിഷങ്ങളേ ഓർക്കൂ.

വെറുപ്പ് എങ്ങനെയോ അപ്രത്യക്ഷമാകുമെന്നും രോഹിണി വ്യക്തമാക്കി. രഘുവരനോട് തനിക്കിന്നും സ്നേ​ഹമുണ്ടെന്ന് രോഹിണി തുറന്ന് പറഞ്ഞു. അദ്ദേഹവുമായി വളരെയധികം സ്നേഹത്തിലായിരുന്നു. അതുകൊണ്ടാണ് വിവാഹം ചെയ്തത്. ഇത് പോലൊരു വ്യക്തിക്കൊപ്പം എങ്ങനെ പ്രണയത്തിലായി, ഇത് മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ താൻ രഘുവരനുമായി അത്രമാത്രം സ്നേഹത്തിലായിരുന്നെന്ന് രോഹിണി വ്യക്തമാക്കി.

Advertisment