/sathyam/media/media_files/nj4NK3n09RaWV5b320Uz.jpg)
ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആടുജീവിതം. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള റസൂല്‍ പൂക്കുട്ടിയുടെ ഒരു എക്സ് പോസ്റ്റ് പ്രേക്ഷകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ സൗണ്ട് മിക്സിംഗ് നടന്നുകൊണ്ടിരിക്കുന്ന സ്റ്റുഡിയോയില്‍ നിന്നുള്ള ഒരു 28 സെക്കന്‍ഡ് വീഡിയോയ്ക്കൊപ്പമാണ് റസൂലിന്‍റെ പോസ്റ്റ്. അതില്‍ ചിത്രത്തിന്‍റെ സൗണ്ട് ട്രാക്കും കേള്‍ക്കാം.
"ആടുജീവിതം അവസാനരൂപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മഹാനായ എ ആര്‍ റഹ്‍മാന്‍ മുതല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ബ്ലെസി വരെ.. ഓരോ ഫ്രെയ്‍മും വൈകാരിക വിക്ഷുബ്ധത നിറഞ്ഞതാണ്. പൃഥ്വിരാജിനും അമല പോളിനും ആശംസകള്‍", വീഡിയോയ്ക്കൊപ്പം റസൂല്‍ പൂക്കുട്ടി എക്സില്‍ കുറിച്ചിട്ടുണ്ട്.
#AaduJeevitham shaping up. From the maestro @arrahman to the master craftman #Blessy every frame is an emotional rollercoaster. Kudos to @PrithviOfficial and @Amala_amspic.twitter.com/WFGTylOGdl
— resul pookutty (@resulp) January 29, 2024