അമ്മയിൽ കൂട്ടരാജി; മോഹൻ ലാൽ ഉൾപ്പെടെ എല്ലാവരും രാജി വച്ചു

അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു

author-image
ഫിലിം ഡസ്ക്
New Update
amma resign

താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ രാജിവെച്ചു. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനം. അമ്മ ഭരണസമിതി പിരിച്ചുവിട്ട് ചുമതല അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് നല്‍കി. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് ഇന്ന് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. 

Advertisment

അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അമ്മയിലെ പ്രതിസന്ധി രൂക്ഷമായത്. അമ്മയിലെ അംഗങ്ങള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു.

Advertisment