പ്രവാസി സംവിധായകൻ സക്കീർ മണ്ണാർമലയുടെ ആദ്യ ചിത്രം "തെളിവ് സഹിതം" ഏപ്രിൽ 25 നു തീയേറ്ററുകളിലേക്ക്

New Update
theliv sahitham12

റിയാദ്: മുൻ റിയാദ് പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന  ഗായകനും അഭിനേതാവും ഷോർട് ഫിലിം സംവിധായകനും ആയിരുന്ന  സക്കീർ മണ്ണാർമലയുടെ ആദ്യ ചിത്രം  *തെളിവ് സഹിതം * റിലീസിങ്ങിന്  തയ്യാറായി.

Advertisment

 ദമാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ജോളി വുഡ് മൂവിസിന്റെ ബാനറിൽ ആണു  ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ജോളിവൂഡ്  മൂവീസിന്റെ മൂന്നാമത്തെ  ചിത്രമാണ്  തെളിവ് സഹിതം ആദ്യ ചിത്രം  ആളൊരുക്കം  നിരവധി  അന്താരാഷ്ട്ര  ബഹുമതികൾ അടക്കം  നേടി ശ്രദ്ധേയമായിരുന്നു.


കുടുംബപശ്ചാത്തലത്തിലൂടെ കഥ പറഞ്ഞു പോവുന്ന തെളിവ് സഹിതം  എന്ന ക്രൈo ത്രില്ലർ  മൂവിയുടെ പ്രി വ്യൂ ഷോ റിയാദിലെ  എമ്പയർ സിനിമ മാളിൽ  വെച്ച്  റിയാദിലെ  സാമൂഹിക - കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ  വെച്ചു നടന്നു.

സമകാലിക വിഷയങ്ങൾ  പ്രത്യകിച്ചും  യുവതി യുവാക്കളിൽ പടർന്നു  പന്തലിച്ചു കൊണ്ടിരിക്കുന്ന  ലഹരിയുടെ  ഉപയോഗം  അതിന്റെ  വിപത്തുകൾ എല്ലാം  വളരെ വ്യക്തമായി  ഈ  ചിത്രത്തിലൂടെ വരച്ചു  കാണിക്കുന്നുണ്ട് 

theliv sahitham

പുതു തലമുറയ്ക്കും  അതോടൊപ്പം  മാതാ പിതാക്കൾക്കും  ലഹരിക്കെതിരെ  നല്ലൊരു  സന്ദേശമാണ്  ഈ  ചിത്രത്തിലൂടെ  നൽകുന്നതെന്നു സംവിധായകൻ  സക്കിർ  മണ്ണാർമല പ്രിവ്യൂ  ഷോക്കു  ശേഷം  പ്രേഷകരോട് പറഞ്ഞു.

 ഏപ്രിൽ മാസത്തിൽ തീയറ്ററിൽ  എത്തുന്ന ഈ സിനിമക്ക്  പ്രവാസ ലോകത്തുള്ളവരുടെ പൂർണ്ണ  സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകണമെന്നു സംവിധായകൻ  അഭ്യർത്ഥിച്ചു.


സൗദി അറേബ്യയിലെ ഒരുപറ്റം കലാകാരന്മാർ ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും  അതുകൊണ്ട് തന്നെ കേരളത്തിൽ റിലീസ് ചെയ്യുന്നതോടൊപ്പം തെളിവ് സഹിതം എന്ന ഈ  സിനിമ ഗൾഫ് നാടുകളിലും റിലീസിംഗ് ഉണ്ടാവുമെന്നുo നിർമാതാവ്   ജോളി ലോനപ്പൻ  ദമാം പറഞ്ഞു.


തെളിവ് സഹിതം എന്ന സിനിമയുടെ കഥ തിരക്കഥ ഷഫീഖ് കാരാട് ക്യാമറ എൽദോ ഐസക് ഇടുക്കിയും  എഡിറ്റിങ് അശ്വിൻ കോഴിക്കോടും സംഗീതം സായ് ബാലനും നിർവഹിചിരിക്കുന്നു. അതുൽ നറുക്കര (പലപ്പള്ളി ഫെയിം) സായ് ബാലൻ   എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ മാനേജർ  സുരേഷ്  ശങ്കർ റിയാദ്, കോ പ്രൊഡ്യൂസേഴ്സ് ഷാജഹാൻ റിയാദ്, ജുനൈദ് റിയാദ്, അനിൽ കുമാർ റിയാദ്, ഫാഹിദ് ഹസ്സൻ റിയാദ്, സക്കീർ മണ്ണാർമല, ഫിനാൻസ് മാനേജർ കൃഷ്ണദാസ് പൂന്താനം 

theliv sahitham13

അസോസിയേറ്റ് ഡയറക്ടർ  അനൂപ് അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർഗിജേഷ്
സ്റ്റുഡിയോ ചിത്രാഞ്ജലി.

അഭിനേതാക്കൾ നിഷാന്ത് സാഗർ, അബു സലീം, മേജർ രവി, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, സിറാജ് പയ്യോളി, രമേശ്‌ കാപ്പാട്, ബിച്ചാൽ മുഹമ്മദ്‌, ഷൌക്കത്ത് അലി, ഗ്രീഷ്മ ജോയ്  മാളവിക അനിൽ കുമാർ  നിദ (ചക്കി)ഗോപിക  പ്രാഭിജ കോഴിക്കോട് എന്നിവരാണ്,

Advertisment