/sathyam/media/media_files/JIn7aVmogFtVi1Y9V3dN.jpg)
സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എഡി ചിത്രം ‘പ്രേമലു’ സ്റ്റൈലില്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫഹദും നസ്രിയയും. പ്രേമലുവിലെ ഹിറ്റ് ഡയലോഗിനെയും പാട്ടിനെയും സ്ക്രീനില്‍ അനുകരിച്ചുകൊണ്ടാണ് താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ നേർന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫഹദിന്റെയും നസ്രിയയുടെയും ഈ വീഡിയോ.
നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.