ജിയോ ബേബിയെ വിളിച്ച് വരുത്തി അപമാനിച്ച സംഭവം; ഫിലിം ക്ലബ് കോർഡിനേറ്റർ രാജിവച്ചു

കോളജിനെതിരെ സംവിധായകന്‍ ജിയോ ബേബി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ധാര്‍മിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞത് എന്നാണ് ജിയോ ബേബി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.

New Update
jeo baby.jpg

കോഴിക്കോട്: ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ അലി രാജിവെച്ചു. സംവിധായകന്‍ ജിയോ ബേബിയുടെ പരിപാടി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് രാജി. സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകന്‍ ഫിലിം ക്ലബ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത്.

Advertisment

കോളജിനെതിരെ സംവിധായകന്‍ ജിയോ ബേബി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ധാര്‍മിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞത് എന്നാണ് ജിയോ ബേബി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. ഈ പ്രവര്‍ത്തിയിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്ന് ജിയോ ബേബി പറഞ്ഞു.

പരിപാടി റദ്ദാക്കിയത് മുന്‍കൂട്ടിയറിയാതെ താന്‍ കോഴിക്കോട് വരെ എത്തി. കാരണം ചോദിച്ച് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് മാത്രമാണ് ലഭിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കി. വിഷയത്തെ നിയമപരമായി നേരിടുമെന്നും ജിയോ ബേബി പറഞ്ഞു.

ജിയോ ബേബി വീഡിയോയിലൂടെ പറഞ്ഞത്

ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്നെ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തീയതി ഞാന്‍ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ ക്യാന്‍സല്‍ ചെയ്തുവെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. അവര്‍ക്കും വളരെ വേദന ഉണ്ടായെന്നും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍, വ്യക്തമായൊന്നും പറഞ്ഞില്ല.

സോഷ്യല്‍ മീഡിയയില്‍ പരിപാടിയുടെ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് കാരണം ചോദിച്ച് ഞാന്‍ പ്രിന്‍സിപ്പലിന് മെയില്‍ ആയച്ചു. വാട്‌സാപ്പിലും മെസേജ് ചെയ്തു. ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ഫറൂഖ് കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ ഒരു കത്ത് ലഭിച്ചു. അതില്‍ എഴുതിയിരിക്കുന്നത്,

'ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല',

latest news jeo baby farooq college
Advertisment