നാടും സിനിമയും ലഹരി വിമുക്തമാകണമെന്ന സന്ദേശമുയർത്തികൊണ്ട് ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

author-image
പി. ശിവപ്രസാദ്
Updated On
New Update
FEFCA SHORT FILM

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

Advertisment

14 വയസ്സിന് മുകലിലേക്കുള്ളവർക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് 'ജീവിതം തന്നെ ലഹരി' എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ഏപ്രിൽ 10ന് മുൻപ് യൂണിയൻ്റെ ഇമെയിലിൽ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ അയക്കുന്നവരുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. 


മൊബൈലിൽ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി  തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നൽകും.

PRO FEFCA

മത്സരത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക്  പ്രോത്സാഹനസമ്മാനങ്ങളും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ യൂണിയൻ്റെ ഫേസ്ബുക്കിൽ സംപ്രേഷണം ചെയ്യും. 

FEFCA UNIION

ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ ഫെഫ്ക പി.ആർ.ഓ യൂണിയൻ ടീമിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതൽ വിവരങ്ങൾക്ക്: 99953 24441, 98479 17661 എന്ന നമ്പറുകളിൽ ബന്ധപെടുക.

https://www.instagram.com/p/DHDm562z2uS/?igsh=OWw3MWl0ZzN3azNz