അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ബാലതാരങ്ങളുടെ അഭിനയത്തിന് ഇല്ലെന്ന് ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​:  മ​ന്ത്രി സജി ചെറിയാൻ

നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല

author-image
ഫിലിം ഡസ്ക്
New Update
saji cheriyan

കോ​ഴി​ക്കോ​ട്: അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍.

Advertisment

പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെ​ന്നും കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബാ​ല​താ​ര​ങ്ങ​ളും സി​നി​മ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ.

saji cheriyan-3

നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല.

അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ഇ​വ​യ്ക്കി​ല്ലെ​ന്ന്‌ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്‌ അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​ക​ളാ​യി ജൂ​റി ക​ണ്ടി​ല്ല. അ​തി​ല്‍ അ​വ​ര്‍ സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ കു​റ​വാ​യി കാ​ണേ​ണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

Advertisment