പ്രവാസിസിനിമ പ്രേമികൾക്കായി  വൈശാഖിന്റെ ‘ഫസ്റ്റ് ഫ്രെയിം': ആദ്യ ക്യാമ്പ് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ

നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ്‌ മേക്കർ സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂർണ ചലച്ചിത്ര പരിശീലന കളരി “ഫസ്റ് ഫ്രെയിം ”നവംബർ 30 ന് ഗോൾഡ് കോസ്റ്റിൽ നടക്കും

author-image
ഫിലിം ഡസ്ക്
New Update
first-frame

ഗോൾഡ് കോസ്റ്റ് :ഓസ്ട്രേലിയൻ മലയാളികൾ ക്കിടയിലെ ചലച്ചിത്രമേഖല ലക്ഷ്യമിടുന്ന കലാസ്നേഹികളെ പരിശീലിപ്പിക്കുന്നതിനും നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ഹിറ്റ്‌ മേക്കർ സംവിധായകൻ വൈശാഖ് നേതൃത്വം കൊടുക്കുന്ന സമ്പൂർണ ചലച്ചിത്ര പരിശീലന കളരി “ഫസ്റ് ഫ്രെയിം ”നവംബർ 30 ന് ഗോൾഡ് കോസ്റ്റിൽ നടക്കും. 

Advertisment

അഭിനയവും സംവിധാനവും ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് അവസരങ്ങളിലേക്ക് വാതിൽ തുറക്കുന്നതിനമാണ് ‘ഫസ്റ്റ് ഫ്രെയിം ’ലക്ഷ്യം വക്കുന്നത് . 

വിശദ വിവരങ്ങൾക്കും പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുമായി   +61 493919471 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 

രണ്ട് മുതൽ 7 മണി വരെയാണ് ക്യാമ്പ് നടക്കുക.ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ആണ് ആദ്യ ക്യാമ്പിന്റെ സംഘടകർ

Advertisment