Advertisment

ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സ്വീകരിച്ചു; ഗായത്രി വർഷ

പിള്ളേച്ചന്‍ തനിക്ക് സ്വീകാര്യനാണെന്നതിനാല്‍ വീട്ടില്‍ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
sarasu gayathri varsha.jpg

2002ല്‍ തിയേറ്ററുകളില്‍ എത്തിയ ലാല്‍ജോസ് ചിത്രം 'മീശ മാധവന്‍' ഒരു ദശാബ്ദത്തിനിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. നായികയ്ക്കും നായകനും മേലെ ചര്‍ച്ചയാകുന്ന സഹഅഭിനേതാക്കള്‍ സിനിമയുടെ പ്രത്യേകതയാണ്. കാലങ്ങളായി മീമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സരസു എന്ന കഥാപാത്രത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് നടി ഗായത്രി വര്‍ഷ. 

Advertisment

സിനിമയില്‍ പിള്ളേച്ചന്‍ എന്ന ജഗതിയുടെ പ്രതിനായക കഥാപാത്രത്തെ വരുതിയില്‍ നിര്‍ത്തുന്നയാളാണ് സരസു. സമൂഹത്തെ വെല്ലുവിളിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ആ കഥാപാത്രം മുന്നോട്ട് വയ്ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണെന്ന് ഗായത്രി പറഞ്ഞു.



ഗായത്രിയുടെ വാക്കുകള്‍

സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സര്‍വാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്. അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചന്‍ തനിക്ക് സ്വീകാര്യനാണെന്നതിനാല്‍ വീട്ടില്‍ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്.

അതേസമയം, പിള്ളേച്ചന്‍ വീട്ടില്‍ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്. ഇതില്‍ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ ഈ രണ്ട് കഥാപാത്രങ്ങളില്‍ ഉണ്ട്. ഒറ്റനൊട്ടത്തില്‍ സരസു നെഗറ്റീവ് ആണ്. പക്ഷേ ഒരു എഴുത്തു കാരന്റെയോ ആവിഷ്‌ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തില്‍ ഇതില്‍ ഏതു സ്ത്രീയാണ് മുകളില്‍ നില്‍ക്കുന്നത്?

 

gayathri varsha meesamadhavan
Advertisment