/sathyam/media/media_files/2025/11/29/1001441522-2025-11-29-13-33-03.jpg)
ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടപ്പെട്ട താരസുന്ദരിയായിരുന്നു ഗീതാ വിജയന്‍.
ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരം.
നിരവധി ഹിറ്റുകളും താരത്തിന്റേതായിട്ടുണ്ട്.
നേരത്തെ, ഒരു അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ താന്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരുന്നു ഗീതാ വിജയന്‍.
ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചാണ് ഗീത തുറന്നുപറഞ്ഞത്:
'അത്ര റെപ്യൂട്ടേഷന്‍ ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്.
ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്.
എന്റെ അടുത്ത് കുറച്ച് റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല.
ഓരോരുത്തരുടെ പെരുമാറ്റം മനസിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ.
സെറ്റില്‍ എന്നെ ചീത്ത പറയുന്നു. എല്ലാവരുടെയും മുന്നില്‍വച്ചാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ചീത്ത പറയുന്നത്.
അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്.
വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു.
ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു...'
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us