/sathyam/media/media_files/2025/12/21/fdf51855-fced-4c2e-ba63-37dea7d8825d-2025-12-21-16-10-16.jpg)
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഗീതുമോഹന്‍ദാസ് ചിത്രം ടോക്‌സിക്: ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്-എന്ന ചിത്രത്തിലെ ബോളിവുഡ് താരം കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആരാധകരെ ത്രസിപ്പിക്കുന്ന കിയാരയുടെ 'നാദിയ' അപ്പീയറന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടോക്‌സിക് നായകന്‍ യാഷ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കിയാരയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 'കിയാര അദ്വാനിയെ നാദിയയായി അവതരിപ്പിക്കുന്നു- ടോക്‌സിക്: ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' - പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് യാഷ് എഴുതി. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമായി മാറി.
ഉയര്‍ന്ന സ്ലിറ്റുള്ള, തറയോളം നീളമുള്ള കറുത്ത ഗൗണ്‍ ആണ് കിയാരയുടെ വേഷം. തിളങ്ങുന്ന സ്റ്റേജ് ലൈറ്റുകള്‍ക്ക് കീഴില്‍, സ്വര്‍ണക്കടലാസുകള്‍ വിതറിയ, പ്രകാശമുള്ള വേദിയില്‍ ആത്മവിശ്വാസത്തോടെ 'നാദിയ' നില്‍ക്കുന്നതായി കാണാം. സര്‍ക്കസ് പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വിഷാദച്ഛായയാണ് കിയാരയുടെ മുഖത്തിന്.
യാഷ്, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പം ഷോയില്‍ ജെയിംസ്, ഡാരെല്‍ ഡി സില്‍വ, നയന്‍താര, അക്ഷയ് ഒബ്രോയി, ഹുമ ഖുറേഷി, ബെനഡിക്ട് ഗാരറ്റ്, സുദേവ് നായര്‍, നതാലി ബേണ്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും പ്രമുഖ കാമറാമാനും സംവിധായകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം കെവിഎന്‍. കോ പ്രൊഡ്യൂസര്‍ യാഷ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആബിദ് ടി.പി, കലാസംവിധാനം മിത്രരാജ് ചൗധരി, മോഹന്‍ ബി. കെരെ.
2026 മാര്‍ച്ച് 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us