Advertisment

മകളെ പോലെ കാണുന്ന ആൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു: ഗോപി സുന്ദർ

കഴിഞ്ഞ ദിവസം യുവ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വലിയ ഗോസിപ്പുകൾക്കും ഇടയാക്കി.

author-image
ഫിലിം ഡസ്ക്
Nov 15, 2023 19:13 IST
New Update
gopi sundar punya.jpg

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപിസുന്ദർ. സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചർച്ചയാകാറുള്ളത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചർച്ചയായിരുന്നു.

Advertisment

ഗായിക അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേർപിരിഞ്ഞതും ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗോപി സുന്ദർ എത്തിയിരുന്നു. എന്നാൽ അതിന് ശേഷം ഇരുവരേയും ആരും എങ്ങും ഒരുമിച്ച് കണ്ടിട്ടില്ല.

ഇതിന് പിന്നാലെ വിദേശരാജ്യത്ത് രാജ്യത്ത് നിന്നുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. പലവിധത്തിലുള്ള വിമർശനങ്ങൾക്കും ഇത് വഴിയൊരുക്കി. ഗോപി സുന്ദറിനൊപ്പം ആര് ഫോട്ടോ പങ്കുവെച്ചാലും അവരെ എല്ലാം ചേർത്ത് മോശം രീതിയിൽ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇത്തരത്തിലുള്ള കമന്റുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

കഴിഞ്ഞ ദിവസം യുവ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വലിയ ഗോസിപ്പുകൾക്കും ഇടയാക്കി. ഇപ്പോഴിതാ പുണ്യയ്‌ക്കൊപ്പമുള്ള സദാചാര ആക്രമണങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. 'എന്റെ സ്വന്തം പെങ്ങളെ പോലെയോ മകളെ പോലെയോ കാണുന്ന ഒരാൾക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നങ്ങളെ വാനോളം ഉയർത്തട്ടെ' എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീത രംഗത്ത് ശ്രദ്ധേയയാത ഗായികയാണ് പുണ്യാ പ്രദീപ്. ഗോപി സുന്ദറിനൊപ്പം നേരത്തേയും പുണ്യ സ്‌റ്റേജ് ഷോകളിൽ പുണ്യ പങ്കെടുത്തിട്ടുണ്ട്

#gopi-sundar
Advertisment