/sathyam/media/media_files/2025/03/18/LhUorfx4RIPsN6ZSlhCQ.jpg)
തൃശൂർ: പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. കരുതൽ എന്ന മ്യൂസിക് വീഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത് .
റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. 30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത് .ഗോപി സുന്ദർ ആദ്യമായി പാടിയതും ഔസേപ്പച്ചന് വേണ്ടി ആയിരുന്നു.
കൗമാര പ്രണയത്തിലെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും, അങ്ങനെ എന്തെങ്കിലും കുരുക്കിൽ പെട്ടാൽ സൗഹൃദ ക്ലബ്ബ് നേതൃത്വം നൽകുന്ന വി ഹെൽപ് നെ ആശ്രയിച്ച് എങ്ങനെ ഒരു സാധാരണ സ്കൂൾ ജീവിതം നയിക്കാം എന്നതിനെ ആസ്പദമാക്കി മാസം എച്ച് എസ് എസ് വെന്മേനാട് ലെ സൗഹൃദ കോഡിനേറ്റർ ജോഫി, സുഹൃത്ത് മിൽട്ടൺ, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സൗഹൃദ ക്ലബ് എന്നിവർ ചേർന്ന് നിർമ്മിച്ച വീഡിയോ സോങ് പ്രകാശനം മാർച്ച് 16 നു തൃശൂർ കാസിനോ ഹോട്ടലിൽ വച്ച് നടന്നു.
ജോഫി പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങ് സി ജി &എ സി ജില്ലാ കോർഡിനേറ്റർ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ അക്കാദമിക് കോർഡിനേറ്റർ വി എം കരീം അധ്യക്ഷത വഹിച്ചു.
ഗാനരചയിതാവ് റഫീക് അഹമ്മദ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സംവിധായകൻ ഫേവർ ഫ്രാൻസിസ് , ഗായകൻ മാധവ് സുന്ദർ, കോ-പ്രൊഡ്യൂസർ മിൽട്ടൺ ഫ്രാൻസിസ് ഇമ്മട്ടി, സജീവ് കരുമാലിക്കൽ ,
അഭിനേതാക്കളായ നന്ദകിഷോർ, അമൽ സൈമൺ, തൈക്കാട് പ്രിൻസിപ്പൽ ജിതമോൾ പുല്ലേലി, ഡോ ബിജു, ജിനി പി പി , ഹീരാലാൽ, മിനി ജോസ്, ജിജോ സി സി , ഡോ ജെനി , കുസുമം ആന്റണി എന്നിവർ സംസാരിച്ചു. കരുതൽ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.ചാവക്കാട് വിദ്യാഭ്യാസ ജില്ല സൗഹൃദ കോർഡിനേറ്റർ പ്രിയ ജി നന്ദി പറഞ്ഞു. ആൽബത്തിന്റെ ആദ്യ പ്രദർശനവും വേദിയിൽ നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us