സമൂഹമാധ്യമങ്ങളില്‍ ഗോപി സുന്ദർ പങ്കുവച്ച ചിത്രങ്ങളെ വിമർശിച്ചവർക്ക് മറുപടിയുമായി പുതിയ ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദര്‍.
വീണ്ടും സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. “മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയ്ക്കിടെ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. ഗോപി സുന്ദറിന്റെ ചിത്രവും കുറിപ്പും ഇതിനകം വൈറലായി കഴിഞ്ഞു.