ഒരുപാടു പേര്‍ കളിയാക്കിയിട്ടുണ്ട്. സിനിമ എന്നൊന്നും പറഞ്ഞ് വെറുതേ സമയം കളയണ്ട എന്നുപറഞ്ഞവരുമുണ്ട്: ഗ്രേസ് ആന്റണി

സിനിമാ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്

author-image
ഫിലിം ഡസ്ക്
New Update
Grace-Antony-1

ഗ്രേസ് ആന്റണി, ന്യൂജന്‍ സിനിമയിലെ അവിഭാജ്യഘടകമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.

Advertisment

സിനിമയില്‍ അഭിനായിക്കാനുള്ള കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹത്തെക്കുറിച്ചും നടിയായതിനു പിന്നലെ ചില സംഭവങ്ങളും ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഗ്രേസ്. 

'ഒരിക്കല്‍ കണ്ട സ്വപ്നമാണ് ഇപ്പോള്‍ എന്റെ ജീവിതം. ചെറുപ്പംമുതലേ ലക്ഷ്യം സിനിമാ നടിയാകുക എന്നതായിരുന്നു. എങ്ങനെ സിനിമയിലെത്തണമെന്നൊന്നും അറിയില്ലായിരുന്നു.

സിനിമാ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഇത്തരമൊരാഗ്രഹം പറയുമ്പോള്‍ എല്ലാവര്‍ക്കും അത് നടക്കുമോ എന്ന് സംശയമായിരുന്നു.

എങ്ങനെ സിനിമയില്‍ കയറുമെന്നും അത് നമുക്ക് പറ്റിയ മേഖലയാണോ എന്നുമെല്ലാം അച്ഛനും അമ്മയുമടക്കം പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

ഒരുപാടു പേര്‍ കളിയാക്കിയിട്ടുണ്ട്. സിനിമ എന്നൊന്നും പറഞ്ഞ് വെറുതേ സമയം കളയണ്ട എന്നുപറഞ്ഞവരുണ്ട്. പക്ഷേ, അവസാനം ഞാന്‍ സ്വപ്നം നേടിയെടുത്തു' -ഗ്രേസ് പറഞ്ഞു.

Advertisment