രേഖാചിത്രത്തിന് ഹാഫ് സെഞ്ച്വറി; ദുബായിൽ വിജയം ആഘോഷിച്ചു

author-image
ഫിലിം ഡസ്ക്
New Update
rekha chithram457

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായിൽ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റർ റൺ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു.

Advertisment

REKHA CHITHRAM

വിജയാഘോഷത്തിൽ സംവിധായകൻ ജോഫിൻ ടി ചാക്കോയും, പ്രധാന അഭിനേതാക്കളായ ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു എന്നിവരുൾപ്പെടെ മിക്ക അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. 2025 ജനുവരി 9 ന് തിയേറ്ററുകളിൽ എത്തിയ രേഖചിത്രം, 2025ലെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററായി കണക്കാക്കപ്പെടുന്നു. 75 കോടിയോളം കളക്ഷൻ നേടിയ ചിത്രം മാർച്ച് 7ന് സോണിലിവിൽ ഒടിടി പ്രക്ഷേപണം ആരംഭിക്കും.

rekha chithram movi



കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് "രേഖാചിത്രം" നിർമ്മിച്ചത്.  സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകർഷണീയമാണ്.

rekhachithram

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അർഹിക്കുന്നുണ്ട്.

rekhachithram2



അനശ്വര രാജൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

rekhachithram3



കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisment