New Update
/sathyam/media/media_files/LGZ5uxdjUDt9nSguzaOz.jpg)
ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈയിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങള്‍ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യം.
Advertisment
മധുരയില്‍ നിന്നുള്ള രാജാ മുരുകനാണു ഹര്‍ജി സമര്‍പ്പിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ ലോകേഷ് കനകരാജിന്റെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ഇതോടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു കോടതി മാറ്റി.