/sathyam/media/media_files/ssK04OFFDDzYEHEq3kPf.jpg)
പ്രശസ്ത ഹിന്ദി റാപ്പറും ഗായകനുമായ ഹണി സിങ്ങിന് വിവാഹമോചിതനായി. ഭാര്യ ശാലിനി തല്‍വാറുമായുള്ള വിവാഹമോചനത്തിന് കോടതി അനുമതി നല്‍കി. ഡല്‍ഹിയിലെ കുടുംബ കോടതി ഇവരുടെ വേര്‍പിരിയലിന് അംഗീകാരം നല്‍കുകയും വേര്‍പിരിഞ്ഞ ദമ്പതികള്‍ തമ്മിലുള്ള രണ്ടര വര്‍ഷം പഴക്കമുള്ള കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.
വേര്‍പിരിയലിന് അംഗീകാരം നല്‍കുന്നതിന് മുമ്പ്, വിവാഹത്തിന് മറ്റൊരു അവസരം നല്‍കണോ എന്ന് അവസാനമായി ഹണി സിംഗിനോട് കോടതി ചോദിച്ചു. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗായകന്‍ മറുപടി നല്‍കി. ഹണി സിങിനെതിരെ ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു.ഹണി സിങും കുടുംബവും മാനസികവും ശാരീരികവും വൈകാരികവും ലൈംഗികവും സാമ്പത്തികവുമായ അക്രമങ്ങള്‍ക്ക് വിധേയയാക്കിതിനാല്‍ താന്‍ ഭയത്തിലാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കോടതി വിവാഹമോചനം അനുവദിച്ചതോടെ ഇരുകൂട്ടരും പരസ്പരമുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കോടതിയിലെ ഒത്തുതീര്‍പ്പ് തീരുമാനപ്രകാരം ഹണി സിംഗ് ഒരു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ഭാര്യക്ക് കൈമാറി.