കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയുമായ ജോളി ചിറയത്ത്.
സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയിൽ കാണിച്ചിട്ടുണ്ടോയെന്നും ജോളി ചോദിച്ചു. കൊച്ചിയിൽ വച്ച് നടക്കുന്ന അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ജോളിയുടെ പരാമർശം.