/sathyam/media/media_files/2025/10/06/vijay-deverakonda-after-car-accident-2025-10-06-22-24-16.jpg)
ഹൈദരാബാദ്: തെലുങ്ക് താരം വിജയ് ദേവരക്കൊണ്ടയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാള്‍ ജില്ലയിലെ ഉണ്ടവള്ളിക്ക് സമീപം ദേശീയ പാത 44ല്‍ വരസിദ്ധി വിനായക കോട്ടണ്‍ മില്ലിന് സമീപമാണ് അപകടമുണ്ടായത്.
വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടനുള്‍പ്പെടെ ആര്‍ക്കും പരിക്കില്ല.
നടനും സുഹൃത്തുക്കളുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. നന്ദികോട്കൂറില്‍ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായി. വിജയ് ദേവരക്കൊണ്ട സുരക്ഷിതനാണെന്നും പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അപകടത്തില്‍ ആശങ്കപ്പെടാനില്ലെന്നും താരം ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. എല്ലാവരും സുഖമായിരിക്കുന്നു. വീട്ടില്‍ തിരിച്ചെത്തി. അപകടവാര്‍ത്തയില്‍ ആശങ്ക വേണ്ടെന്നും താരം പോസ്റ്റില്‍ വ്യക്തമാക്കി.