New Update
/sathyam/media/media_files/2025/07/13/images1039-2025-07-13-17-06-58.jpg)
ഹൈദരാബാദ്: കൊമേഡിയനായും വില്ലനായും സഹനടനായും തെലുങ്ക് സിനിമയിൽ ഏറെ പ്രധാന വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.
Advertisment
ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.
750ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1942 ജൂലായ് 10ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു.
1999 മുതൽ 2004 വരെ എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us