/sathyam/media/media_files/2025/01/11/yFU1XaaZdRBPdopvJ8PT.jpg)
ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ബോക്സ് ഓഫീസിൽ ഒൻപത് ദിവസം കൊണ്ട് 31.80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ.
ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തിൽ ഇന്നേ വരെ കാണാത്ത ടെക്നിക്കൽ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്.
തമിഴ് നാട്ടിലും ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഐഡന്റിറ്റി ഉടൻ റിലീസിനെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.
പൊലീസ് സ്‍കെച്ച് ആർട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേർപിരിയിലിനാൽ കർക്കശക്കാരൻ അച്ഛന്റെ ശിക്ഷണത്തിൽ വളർന്ന ഹരൺ പെർഫക്ഷന് ഒബ്‍സസീവാണ്.
ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
കേസ് അന്വേക്ഷിക്കാനെത്തിയ അലൻ ജേക്കബും സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രേക്ഷകർക്കറിയേണ്ടത്.
ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ അലൻ ജേക്കബായി വിനയ് റായ് തകർത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.