/sathyam/media/media_files/2024/12/31/5K70Hkmjpml6YT8bhKrw.jpg)
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രേക്ഷകരെ കാണാനായ് ടീം 'ഐഡന്റിറ്റി' തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ വന്നിരുന്നു.
രാവിലെ 11 മണിക്ക് തൃശൂർ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറിൽ എത്തിയ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായുംചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ തമിഴ് നടൻ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരങ്ങൾ ഇത്തവണ എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയിലും ഭാവപ്രകടനങ്ങളോടും കൂടിയാണ്.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ. യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.
'ഐഡന്റിറ്റി'യിൽ അലൻ ജേക്കബ് എന്ന അന്വേക്ഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. 2007ൽ പുറത്തിറങ്ങിയ 'ഉന്നാലെ ഉന്നാലെ' എന്ന പ്രണയ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
താരത്തിന്റെ ഒടുവിലായ് പുറത്തിറങ്ങിയ 'ഗാന്ധിവധാരി അർജുന'യും 'ഹനുമാൻ'നും വലിയ രീതിൽ സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ'ൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തിൽ ചുവടുറപ്പിച്ചതാണ്.