വമ്പൻ താരനിരയോടെ വൈവിധ്യമാർന്ന ദക്ഷിണേന്ത്യൻ സിനിമയുടെ ഐഐഎഫ്ഐ ഉത്സവത്തിന് തുടക്കമായി

author-image
മൂവി ഡസ്ക്
New Update
G

ദക്ഷിണേന്ത്യൻ സിനിമയുടെ നേട്ടങ്ങളെ ആഘോഷിച്ചും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ വ്യവസായങ്ങളുടെ മികവ് ഉയർത്തിക്കാട്ടിയും ഐഐഎഫ്ഐ ഉത്സവം 2024 അതിന്റെ ആഗോള യാത്ര യുഎഇയിലെ അബുദാബിയിലെ യാസ് ഐലൻഡിൽ 2024 സെപ്റ്റംബറിൽ ആരംഭിക്കുകയാണ്.

Advertisment

യുഎഎയിലെ ടോളറൻസ് ആൻഡ് കോക്സിസ്റ്റൻസ് മന്ത്രി ഹിസ് എക്‌സലൻസി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ അബുദാബിയിലെ സാംസ്കാരിക ടൂറിസം വകുപ്പുമായും അബുദാബിയിലെ ആകർഷണീയമായ കേന്ദ്രങ്ങളുടെയും അനുഭവങ്ങളുടെയും പ്രശസ്ത സൃഷ്ടാവായ മിറാലുമായും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഐ ഐ എഫ് ഐ ഉത്സവത്തിന്റെ ആഗോള തലത്തിലുള്ള ആഘോഷങ്ങൾ ഈ ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന ഗംഭീരമായ ഔദ്യോഗിക പത്രസമ്മേളനത്തോടെ ആരംഭിച്ചതോടെ പ്രതീക്ഷകൾ സമാനതകളില്ലാത്ത തലത്തിലേക്ക് ഉയർന്നു.

ആവേശം പ്രസരിക്കുന്ന ചടങ്ങിൽ ഐഐഎഫ്ഐ ഉത്സവത്തിൽ ആതിഥേയരായ ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖരുടെ ശ്രദ്ധേയമായ ഒത്തുചേരൽ ഉണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ, അന്തർദേശീയ - ദേശീയതലത്തിലുള്ള പ്രമുഖർ, പ്രധാന മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഐഐഫ്എ ഉത്സവത്തിന്റെ തെലുങ്ക് വിഭാഗത്തിന്റെ അവതാരകരായ റാണാദഗുബതിയും തേജ സഞ്ജയും നയിക്കുന്ന ആകർഷകമായ ഫയർസൈഡ് ചാറ്റ് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഐഐഎഫ്എ ഉത്സവം 2024-ന് ഒരുക്കിയിട്ടുള്ള വൈവിധ്യമാർന്ന സിനിമകളെയും പ്രകടനങ്ങളെയും കുറിച്ച് സംസാരിക്കാൻ അവതാരകരായ രാശി ഖന്നയും ശ്രീലീലയും അവർക്കൊപ്പം ചേർന്നു.

പരിപാടിക്ക് മറ്റൊരു ആകർഷകമായ മാനം നൽകി തങ്ങളുടേതായ കാഴ്ചപ്പാടുകളും സംഭാവനകളും കൊണ്ട് സമ്മേളനത്തെ കൂടുതൽ സമ്പന്നമാക്കിക്കൊണ്ട്, ഐഐഎഫ്എ ഉത്സവത്തിന്റെ കന്നഡ അവതാരകൻ വിജയ് രാഘവേന്ദ്ര, പ്രജ്ഞാ ജയ്‌സ്വാളിനെയും മാലാശ്രീയെയും ആരാധനാ റാമിനെയും ക്ഷണിക്കാൻ വേദിയിലെത്തി.

ഐഐഎഫ്എ ഉത്സവം മലയാളം അവതാരകരായ പേളി മാണിയും സുദേവ് നായരും നയിച്ച ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ചുള്ള ആകർഷകമായ ചർച്ചയിൽ ഖുശ്ബു, അക്ഷര ഹാസൻ, സിമ്രാൻ, ഋഷി ബഗ്ഗ എന്നിവരുടെ പങ്കാളിത്തം വേദിയിലെ ചർച്ചയെ സമ്പന്നമാക്കി.

ഐഐഎഫ്എ ഉത്സവം 2024 സെപ്റ്റംബർ 6 വെള്ളി, സെപ്റ്റംബർ 7 ശനി ദിവസങ്ങളിൽ അബുദാബിയിലെ യാസ് ഐലൻഡിലെ എത്തിഹാദ് അരീനയിൽ നടക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ദിവസത്തെ ആഘോഷം പ്രേക്ഷകരെ സമ്പന്നമായ സിനിമാ അനുഭവം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു.

Advertisment