നിറവയറിലുള്ള ഇലിയാനയുടെ മിറർ സെൽഫി ഏറ്റെടുത്ത് ആരാധകർ

നിറവയറിലുള്ള ഇലിയാനയുടെ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. ഒരു മിറർ സെൽഫിയാണ് പങ്കിട്ടത്. മെറൂൺ നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് തിരഞ്ഞെടുത്തത്. ഡീപ്-മെറൂൺ നിറത്തിലുള്ള ലിപ്സ്റ്റിക്കും ഐഷാഡോയും ഇലിയാനയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി

author-image
admin
New Update
movie

ഇലിയാന ഡിക്രൂസ് ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയമായ താരമാണ്. താൻ അമ്മയാകാൻ പോകുന്ന വിവരം ഇലിയാന ആരാധകരുമായി പങ്കുവച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പിന്നീട് ഗർഭകാല വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറിലുള്ള ഇലിയാനയുടെ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. 

Advertisment

ഒരു മിറർ സെൽഫിയാണ് പങ്കിട്ടത്. മെറൂൺ നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് തിരഞ്ഞെടുത്തത്. ഡീപ്-മെറൂൺ നിറത്തിലുള്ള ലിപ്സ്റ്റിക്കും ഐഷാഡോയും ഇലിയാനയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. സ്ട്രാപ്പ് ബാക്ക് ഉള്ള ഫിഗർ-ഹഗ്ഗിംഗ് വസ്ത്രത്തിൽ അതീവ സുന്ദരിയാണ് താരം.

ഇതാദ്യമായല്ല ഇലിയാന തന്റെ സ്‌റ്റൈലിഷ് മെറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. താൻ ഗർഭിണിയാണെന്ന് താരം പങ്കുവച്ച അന്നു മുതൽ കുഞ്ഞിന്റെ അച്ഛൻ ആരെന്നുള്ള ചോദ്യങ്ങൾ നേരിട്ടിരുന്നു. പിന്നാലെ കാമുകന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

ileana-d-cruz maternity
Advertisment