ഇന്ത്യ - യുകെ സഹകരണത്തോടെ ആനിമേറ്റഡ് ഫീച്ചർ സിനിമ

New Update
assain

ഹൈദരാബാദ്: ചോട്ടാ ഭീം, മൈറ്റി രാജു തുടങ്ങിയ കുട്ടികളുടെ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചുകൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ ആനിമേഷൻ സ്റ്റുഡിയോ ഗ്രീൻ ഗോൾഡ് അനിമേഷൻ, യുകെയുടെ റെഡ് കൈറ്റ് ആനിമേഷനുമായി ചേർന്ന് 'ദി അസാസിൻ' എന്ന പേരിൽ ഒരു ആനിമേറ്റഡ് ഫീച്ചർ സിനിമ നിർമ്മിക്കുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. പ്രശസ്‌ത ചലച്ചിത്രകാരൻ മാർട്ടിൻ പിക്ക് ആണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

Advertisment

സമീപഭാവിയിലെ ഒരു നഗരത്തിൽ നടക്കുന്ന കഥയാണിത്. ഒരു വ്യവസായ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെടുന്ന യുവാവ് നീതിക്കായുള്ള പോരാട്ടത്തിൽ പ്രതികാരത്തിൻ്റെ പാതയിലേക്ക് മാറുന്നതാണ് പ്രമേയം. ഇന്ത്യ - യുകെ ഓഡിയോ-വിഷ്വൽ കോ-പ്രൊഡക്ഷൻ ഉടമ്പടി പ്രകാരമാണ് ഈ സംരംഭം. ലൈവ്-ആക്ഷൻ, റോട്ടോസ്കോപ്പിംഗ്, ഹൈ-എൻഡ് 2ഡി/3ഡി ആനിമേഷൻ എന്നിവ സംയോജിപ്പിച്ചുള്ള ഒരു ഹൈബ്രിഡ് നിർമ്മാണ ശൈലിയാണ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്.

ഇന്ത്യൻ ആനിമേഷന് ആഗോള തലത്തിൽ മികച്ച നിലവാരം പുലർത്താൻ കഴിവുണ്ടെന്ന് ഗ്രീൻ ഗോൾഡ് സ്ഥാപകനും സിഇഒയുമായ രാജീവ് ചിലക പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും മികച്ച പ്രതിഭകളെയും സർഗ്ഗാത്മകതയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്രോജക്റ്റിന് വലിയ ആഗോള സാധ്യതയുണ്ടെന്ന് റെഡ് കൈറ്റ് സിഇഒ കെൻ ആൻഡേഴ്‌സൺ അഭിപ്രായപ്പെട്ടു.

Advertisment