ന്യൂഡൽഹി: അടിയന്താരവസ്ഥ പ്രമേയമാകുന്ന സിനിമയായ 'എമർജൻസി' ഉടൻ റിലീസിനെത്തുമെന്ന് ചിത്രത്തിന്റെ സംവിധായകയും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് പറഞ്ഞു. സെൻസർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കേഷനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ തന്റെ എക്സ് അക്കൗണ്ടിൽ കുറച്ചു.
സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ക്ഷമയ്ക്ക് കങ്കണ നന്ദിയും പറഞ്ഞു. ഇന്ന് (സെപ്റ്റംബർ 6) സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സർട്ടിഫിക്കേഷൻ ബോർഡിൽ നിന്ന് ചിത്രത്തിന് അനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
സിനിമയ്‌ക്കെതിരെ ഉയർന്നു വന്ന പരാതികൾ പരിഗണിക്കാനും സെപ്റ്റബർ 18നകം സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡിനോട് മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെയാണ് കങ്കണ ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന കുറിപ്പുമായി രംഗത്തുവന്നത്.