‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’; റിലീസ് മാറ്റി വെച്ച് നെറ്റ്ഫ്ലിക്‌സ്

author-image
ഫിലിം ഡസ്ക്
New Update
indrani mukharji1.jpg

ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള സീരീസിന്റെ റിലീസ് നെറ്റ്ഫ്ലിക്സ് മാറ്റി വെച്ചു. ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖർജി. ബോംബൈ ഹൈക്കോടതിയിൽ പരമ്പരയുടെ സ്ട്രീമിങിന് സ്റ്റേ ആവശ്യപ്പെട്ട് സിബിഐ സമീപിച്ചിരുന്നു.

Advertisment

ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള ‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പര നാളെ ഫെബ്രുവരി 23നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരുന്നത്. കേസിന്റെ വിചാരണ പൂർത്തിയായിട്ടില്ല. അതിനാൽ പരമ്പര സ്ട്രീം ചെയ്യുന്നത് നീട്ടിവെക്കണമെന്നാണ് സിബിഐയുടെ ആവശ്യം. സിബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പരമ്പര നിരോധിക്കണമെന്നല്ല ആവശ്യപ്പെടുന്നത് മറിച്ച് വിചാരണ കഴിയുന്നതുവരെ പരമ്പരയുടെ സ്ട്രീമിങ് നീട്ടിവെക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്നും കോടതിയെ അറിയിച്ചു

Advertisment