Advertisment

ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി കാണികള്‍ക്കു പരിക്ക്

കഴിഞ്ഞ ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
hariharann.jpg

പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരന്റെ സംഗീത പരിപാടിക്കിടെ നിരവധി കാണികള്‍ക്കു പരിക്ക്. ഇന്നലെ രാത്രി ശ്രീലങ്കയിലെ ജാഫ്നാ കോര്‍ട്ട്യാര്‍ഡില്‍ നടന്ന സംഗീത പരിപാടിയിലാണ് സംഭവം നടന്നത്. ആരാധകര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തിരക്ക് കാരണം നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

കഴിഞ്ഞ വര്‍ഷം എ ആര്‍ റഹ്‌മാന്‍ നയിച്ച സംഗീത പരിപാടിയിലും സമാനമായ സാഹചര്യം ഉണ്ടായതിനെത്തുടര്‍ന്ന് പരിപാടി നിര്‍ത്തി വെച്ചിരുന്നു. ‘മറകുമാ നെഞ്ചം’ എന്ന പേരില്‍ ചെന്നൈ ആദിത്യ റാം പാലസില്‍ വെച്ചായിരുന്നു എ ആര്‍ റഹ്‌മാന്റെ സംഗീത വിരുന്ന് നടന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോന്‍, ബാല, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭര്‍ത്താവ് ഇന്ദ്രനും അവരുടെ നൊത്തേന്‍ യൂണിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.പൊലീസ് എത്തി ആളുകളെ നിയന്ത്രിച്ചെങ്കിലും സാഹചര്യം കണക്കിലെടുത്തത് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

hariharan
Advertisment