Advertisment

രാജമൗലി ചിത്രത്തിൽ പൃഥ്വിരാജിന്റെ വില്ലൻ കഥാപാത്രം വീൽ ചെയറിലോ? മേക്കിങ് വീഡിയോ ലീക്കായി

author-image
ഫിലിം ഡസ്ക്
Updated On
New Update
ssmb29

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം "ssmb29"ന്റെ മേക്കിങ് വീഡിയോ ലീക്കായി. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ പൂജയ്ക്ക് ശേഷം ഒരു അപ്ഡേറ്റും ടീം പുറത്ത് വിട്ടിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ മേക്കിങ് വീഡിയോ ലീക്കായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ലീക്കായ വീഡിയോയെ കുറിച്ച് സജീവ ചർച്ചകളാണ് നടക്കുന്നത്.

Advertisment

വീഡിയോയിൽ പൊടി പറക്കുന്ന ഒരു വിജന പ്രദേശത്ത് വീൽ ചെയറിൽ ഒരാൾ ചെരിഞ്ഞ് ഇരിക്കുന്നത് കാണാം. അവർക്ക് മുന്നിലേയ്ക്ക് അയാളുടെ ആയുധ ധാരിയായ അനുയായികൾ മഹേഷ് ബാബുവിനെ ഉന്തിത്തള്ളി നിർത്തുകയും, മഹേഷ് ബാബു മുട്ട് കുത്തി അയാളുടെ മുന്നിലിരിക്കുകയും ചെയ്യുന്നു . വീൽ ചെയറിൽ ഇരിക്കുന്നത് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത് പൃഥ്വിരാജ് ആണെന്നാണ് സിനിമ ലോകം പറയുന്നത്.


ചിത്രത്തിന് 1000 കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് പുറത്ത് വരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സ്വഭാവത്തിലാണ് സിനിമ ഒരുങ്ങുന്നത്. മഹേഷ് ബാബുവിനും പ്രിത്വിരാജ് സുകുമാരനും ഒപ്പം ജോൺ ഏബ്രഹാമും പ്രിയങ്ക ചോപ്രയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2026 അവസാനത്തോടെ റിലീസ് തീരുമാനിച്ചിരിക്കുന്ന ssmb29ന് നിലവിൽ പേരിട്ടിട്ടില്ല.

Advertisment