Advertisment

‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തെചൊല്ലിയുള്ള വിവാദം; തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍ സാദിഖ് കാവില്‍

2020 മുതല്‍ തന്റെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ പിന്‍മാറി.

author-image
ഫിലിം ഡസ്ക്
New Update
malayali from india.jpg

‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിനെച്ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. ചിത്രത്തിന്റെ പ്രമേയം തന്റെ തിരക്കഥയായ ‘ആല്‍ക്കെമിസ്റ്റി’ല്‍ നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ദുബായില്‍ ആരോപിച്ചു.

Advertisment

ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍ നിന്നെടുത്തതാണ്. ‘ആല്‍ക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യപേരെന്ന് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ട് സാദിഖ് കാവില്‍ പറഞ്ഞു.

2020 മുതല്‍ തന്റെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ പിന്‍മാറി. അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസ്സാം റാവുത്തറുമായി കഥയും തിരക്കഥയും പങ്കുവെച്ചിരുന്നുവെന്നും സാദിഖ് കാവില്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ തിരക്കഥ തന്റെതാണെന്ന് അവകാശപ്പെട്ട് നിഷാദ് കോയ രംഗത്തെത്തിയിരുന്നു. എന്നാല്‍ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകന്‍ ഡിജോ പറഞ്ഞത് താന്‍ ആരുടേയും തിരക്കഥ മോഷ്ട്ടിച്ചല്ല സിനിമ ചെയ്തതെന്നാണ്. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ സംവിധായകന് പിന്തുണ അറിയിച്ച് രംഗത്തിയിരുന്നു.

dijo jose antony
Advertisment