/sathyam/media/media_files/2025/11/12/untitled-2025-11-12-07-02-46.jpg)
അകിര കുറൊസാവ ചിത്രങ്ങളിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച ജാപ്പനീസ് നടന്‍ തത്സുയ നകഡായി (92) അന്തരിച്ചു. ടോക്കിയോയിലായിരുന്നു അന്ത്യം.
റാന്‍, ഹരകിരി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. 1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലും സംവിധായകന്‍ മസാക്കി കൊബയാഷിയുടെ ഇതിഹാസ യുദ്ധവിരുദ്ധ ത്രയമായ ദി ഹ്യൂമന്‍ കണ്ടീഷനിലെ പ്രകടനത്തിന് നകഡായി ജപ്പാനിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
Japanese actor Tatsuya Nakadai passes away
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി'ഓര്‍ പുരസ്‌കാരം നേടിയ കുറൊസാവയുടെ കഗേമുഷ (1980) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു അദ്ദേഹം.
ഷേക്‌സ്പിയര്‍ നാടകമായ കിംഗ് ലിയറിനെ ആസ്പദമാക്കി 1985ല്‍ പുറത്തിറങ്ങിയ കുറൊസാവയുടെ ചിത്രമായ റാനില്‍ തന്റെ രാജ്യം മക്കള്‍ക്കായി വിഭജിക്കുന്ന, യുദ്ധപ്രഭുവിന്റെ വേഷവും അദ്ദേഹം അവതരിപ്പിച്ചു.
1961ല്‍ കുറൊസാവയുടെ സമുറായി ചിത്രമായ യോജിംബോയില്‍ മിഫ്യൂണിനൊപ്പം അഭിനയിച്ച നകഡായി, ഹിരോഷി തെഷിഗഹാര, കോണ്‍ ഇച്ചികാവ എന്നിവരുള്‍പ്പെടെ മറ്റ് സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
1975ല്‍ അദ്ദേഹം തന്റെ ഭാര്യയും നടിയുമായ യാസുക്കോ മിയാസാക്കിയുമായി ചേര്‍ന്ന് മുമൈജുകു എന്ന ആക്ടിങ് സ്‌കൂളും ട്രൂപ്പും സ്ഥാപിച്ചു. യുവ അഭിനേതാക്കളെ പരിശീലിപ്പിക്കുകയായിരുന്നു താരദമ്പതികളുടെ ലക്ഷ്യം.
വിം വെന്‍ഡേഴ്സിന്റെ പെര്‍ഫെക്റ്റ് ഡേയ്സിലെ അഭിനയത്തിന് 2023ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ കോജി യാകുഷോ മുമൈജുകുവിലെ പ്രമുഖ വിദ്യാര്‍ഥികളിലൊരാളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us