മിന്നിച്ചോ ജവാൻ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

അറ്റ്‍ലിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തില്‍ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്.

author-image
മൂവി ഡസ്ക്
New Update
jawan

മുംബൈ: ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു വൺമാൻ ഷോ ചിത്രം എന്നാണ് 'ജവാൻ' പുറത്തിറങ്ങിയ ശേഷം ആദ്യം വരുന്ന പ്രതികരണങ്ങൾ. 'വിക്രം റാത്തോര്‍' മിന്നിച്ചുവെന്നാണ് 'ജവാൻ' പുറത്തിറങ്ങിയ ശേഷം ആദ്യം വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അറ്റ്ലിയുടെ മാസ്റ്റർപീസ് ചിത്രമാണ് ജവാൻ എന്നും അഭിപ്രായങ്ങൾ ഉയരുന്നു.

Advertisment

അറ്റ്‍ലിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തില്‍ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്.

അതിഥി വേഷത്തില്‍ ദീപിക പദുക്കോണും എത്തി. സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മറ്റ് ചില സര്‍പ്രൈസ് അതിഥികളും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

jawan movie review
Advertisment