/sathyam/media/media_files/OWnqbPhR12zmzraVSA8X.jpg)
ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ ദി വൈല്‍ഡ് സോർസററിൽ പ്രഭുദേവയും എത്തുന്നു. ബിഗ് ബജറ്റ് ചിത്രമാണ് കത്തനാർ. ഈ മാസം അവാസനത്തോടെ പ്രഭുദേവ ചിത്രത്തിൽ പങ്കുചേരും. ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയാണ് നായിക . അതുപോലെ തന്നെ പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രവും അനുഷ്‌കയുടെ ആദ്യ മലയാള ചിത്രവും കൂടിയാണ് ‘കത്തനാർ’.
കോട്ടയം രമേശ്, വിനീത്, ഹരീഷ് ഉത്തമന്‍, സനൂപ് സന്തോഷ് തുടങ്ങിയവര്‍ താരനിരയിലുണ്ട്. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതകഥ പറയുന്നതാണ് ചിത്രം.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ റോജിന്‍ തോമസ് അറിയിച്ചു. എന്നാൽ ജയസൂര്യയുടെ കത്തനാറിന് നൂറ് ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
36 ഏക്കറില്‍ നാല്‍പത്തയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ സെറ്റടക്കം സിനിമ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിദേശ സിനിമകളോട് കിടപിടിക്കുന്ന രീതിയില്‍ വിര്‍ച്വല്‍ പ്രൊഡഷനിലൂടെ തയ്യാറാവുന്ന കത്തനാര്‍ രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വോഗജനകമായ നിരവധി മുഹൂര്‍ത്തങ്ങളും അത്ഭുതകരമായ ഐതിഹ്യകഥകളും ചേര്‍ന്ന ഒരു ഗംഭീര വീഷ്വല്‍ ട്രീറ്റായിരിക്കും കത്തനാർ എന്ന സൂചന നൽകുന്നതായിരുന്നു ഫസ്റ്റ് ഗ്ലിംപ്‌സ്.