യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടിയെന്ന് ജ്യോതിക, മമ്മൂക്ക ദുരഭിമാനവും അഹന്തയുമില്ലാത്ത താരമെന്ന് സിദ്ധാർഥ്

മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സിനിമാ തിരഞ്ഞെടുപ്പുകള്‍ ശരിക്കും അവിശ്വസനീയമാണ്. ദുരഭിമാനവും അഹന്തയുമൊന്നുമില്ലാതെ ഏത് കഥാപാത്രത്തെയും ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ.

author-image
ഫിലിം ഡസ്ക്
New Update
jyothika sidharth mammootty.jpg

ദക്ഷിണേന്ത്യയിലെ യഥാര്‍ഥ സൂപ്പര്‍ താരം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. ഫിലിം കംപാനിയന്‍ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജ്യോതിക കാതലില്‍  മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് വാചാലയായത്.  തന്റെ പ്രശസ്തിയും സ്റ്റാര്‍ഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു. മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സിനിമാതിരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് ഒപ്പമുണ്ടായിരുന്ന നടന്‍ സിദ്ധാര്‍ഥും  അഭിപ്രായപ്പെട്ടു.   

Advertisment

''ഞാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ മമ്മൂട്ടി ആണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍.  കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, 'സര്‍ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?' അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, 'ആരാണ് യഥാര്‍ഥ നായകന്‍? യഥാര്‍ഥ നായകന്‍ വില്ലനെപോയി ഇടിക്കുകയോ, ആക്ഷന്‍ ചെയ്യുകയോ പ്രണയരംഗങ്ങളില്‍ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വിടവുകള്‍ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാര്‍ഥ നായകന്‍. അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.''  ജ്യോതിക പറഞ്ഞു.

''മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സിനിമാ തിരഞ്ഞെടുപ്പുകള്‍ ശരിക്കും അവിശ്വസനീയമാണ്. ദുരഭിമാനവും അഹന്തയുമൊന്നുമില്ലാതെ ഏത് കഥാപാത്രത്തെയും ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ. ഈ പ്രായത്തിലും  'നന്‍പകല്‍ നേരത്ത് മയക്കം', 'കാതല്‍' തുടങ്ങിയ സിനിമകള്‍ ചെയ്യാന്‍ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യമില്ലാത്തതാണ്.'' സിദ്ധാര്‍ഥ് പറഞ്ഞു.

മമ്മൂട്ടി, സുധി കോഴിക്കോട്, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'കാതല്‍'. നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പല അഭിനേതാക്കളും സ്വവര്‍?ഗാനുരാ?ഗിയായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സൂപ്പര്‍ താരമായ മമ്മൂട്ടി ഇത്തരം ഒരു കഥാപാത്രം ചെയ്തു എന്നതാണ് 'കാതല്‍' ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ കാരണം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കാതല്‍ ഓടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം. ഒടിടി പ്ലേയാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 23 ശനി അല്ലെങ്കില്‍ 24 ആകും ചിത്രം സ്ട്രീം ചെയ്യുക. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിം?ഗ് എന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. തിയറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഓടിടിയില്‍ സ്ട്രീം ചെയ്യാറുണ്ട്.

ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. 13 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍

actor sidharth jyothika mammootty
Advertisment