/sathyam/media/media_files/2025/08/02/images1575-2025-08-02-09-36-57.jpg)
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോ​ഗ വാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകം.
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു അദ്ദേഹം.
നടൻ, മിമിക്രി താരം, ചാനൽ അവതാരകൻ എന്നതിന് പുറമെ നല്ലൊരു ഗായകൻ എന്ന നിലയിൽ കൂടി കലാഭവൻ നവാസ് അറിയപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും ആ കഴിവിനെ വേണ്ട പോലെ ഉപയോ​ഗപ്പെടുത്താനുളള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ വാലൻ്റൈൻസ് ഡേ സമയത്താണ് കലാഭവൻ നവാസിൻ്റേതായി 'മറന്നുവോ സഖീ' എന്ന പേരിലൊരു ആൽബം ഗാനം ഇറങ്ങിയത്. റിയാസ് പട്ടാമ്പി അണിയിച്ചൊരുക്കിയ സംഗീത ആൽബത്തിൽ അഭിനേതാവായും ഗായകനായും നവാസ് തിളങ്ങിയിരുന്നു.
കൂടെ പ്രിയതമ രഹ്നയും വേഷമിട്ടിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പാടയ പാട്ട് വലിയ രീതിയിൽ ജനങ്ങളിലേക്ക് എത്തിയിരുന്നു.
1995 ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് നവാസിന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനായും സഹനടനുമായി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. 30 വർഷത്തിനുള്ളിൽ നാൽപതിലേറെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us