/sathyam/media/media_files/2025/12/30/kalamkaval-ott-2025-12-30-10-18-19.webp)
കഥാപാത്രങ്ങള്‍ക്കുവേണ്ടി, മറ്റൊരു നടനും ധൈര്യപ്പെടാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന നടനാണ് മലയാളികളുടെ പ്രിയങ്കരനായ നടന്‍ മമ്മൂട്ടി എന്ന മമ്മൂക്ക.
കളങ്കാവല്‍ പ്രേക്ഷകര്‍ക്ക് ഞെട്ടലും അദ്ഭുതവുമായിരുന്നു. മമ്മൂട്ടിക്ക് ഇങ്ങനെയൊരു വില്ലനാകാന്‍ കഴിയുമോ? അതെ, മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വില്ലന്‍ 2025 കീഴടക്കുകയായിരുന്നു.
ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രം വന്‍ പ്രേക്ഷകപ്രീതിയോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ബോക്‌സ് ഓഫീസില്‍ ചിത്രം നാല് ആഴ്ച പിന്നിടാന്‍ ഒരുങ്ങുമ്പോള്‍, ഒടിടി സ്ട്രീമിങ് വാര്‍ത്തയാണ് അണിയറക്കാര്‍ പുറത്തുവിടുന്നത്.
സോണി ലിവില്‍ കളങ്കാവല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഔദ്യോഗിക സ്ട്രീമിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം.
സോണി ലിവ് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു: ഇതിഹാസം തിരിച്ചുവരുന്നു..
നിങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രകടനവുമായി മമ്മൂട്ടി... 2025ലെ ബ്ലോക്ക്ബസ്റ്റര്‍... ജനുവരിയില്‍ സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ കാണാതായ ഒരാളുടെ കേസ് അന്വേഷിക്കാന്‍ വിനായകന്‍ എത്തുന്നതും തുടര്‍ന്ന് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് എത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം.
വിവാഹമോചിതരായ, വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ നിരവധി സ്ത്രീകളെ കാണാതായതായി അവര്‍ കണ്ടെത്തുന്നു.
സംഭവങ്ങള്‍ക്കു പിന്നില്‍ ഒരാളെന്ന് (മമ്മൂട്ടിയുടെ കഥാപാത്രം-സ്റ്റാന്‍ലി) പോലീസ് കണ്ടെത്തുന്നു. തുടര്‍ന്നു നടക്കുന്ന ആകാംഷാഭരിതമായ സന്ദര്‍ഭങ്ങളാണ് ചിത്രം പറയുന്നത്.
മമ്മൂട്ടി-വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, അസീസ് നെടുമങ്ങാട്, കുഞ്ചന്‍, ബിജു പപ്പന്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us