/sathyam/media/media_files/2025/12/06/kalamkaval-box-office-day-1-dis-1764980886-2025-12-06-14-41-24.jpg)
നിയോ-നോയർ ക്രൈം ത്രില്ലർ ഴോണറിൽ മമ്മൂട്ടിയും – വിനായകനും പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ മലയാള ചിത്രമായി മാറി. 2025 ഡിസംബർ 5 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. പ്രണവ് മോഹൻലാലിന്റെ ഡൈസ് ഇറെ, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് കളങ്കാവൽ കുതിക്കുന്നത്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഏകദേശം 83 കോടി രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്.
ജനുവരിയിൽ ചിത്രം ഓടിടിയിലെത്തും. സോണി ലിവിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. സിനിമ എന്നു മുതലാണ് ഓടിടിയിൽ ലഭ്യമായി തുടങ്ങുക എന്ന വിവരം ലഭ്യമല്ലെങ്കിലും ജനുവരി ആദ്യ വാരമോ രണ്ടാം വാരമോ ഓടിടി റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us