/sathyam/media/media_files/2025/08/17/kalankaval-2025-08-17-22-05-19.jpg)
ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ കഥാപാത്രത്തെ ആഘോഷിച്ച് ആരാധകരും ചലച്ചിത്രാസ്വാദകരും. കളങ്കാവല്‍ രണ്ടാം വാരാന്ത്യത്തിലും മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 2025-ല്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രമായി കളങ്കാവല്‍.
11 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളങ്കാവല്‍ വലിയ കളക്ഷനാണ് കരസ്ഥമാക്കിയത്. രണ്ടാം തിങ്കളാഴ്ച, 11-ാം ദിവസം ക്രൈം ത്രില്ലര്‍ 75 ലക്ഷം രൂപ നേടി. ആകെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 32.92 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ഇപ്പോഴും മികച്ച പ്രേക്ഷകപ്രീതിയോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വൈകാതെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.
ആഴ്ച തിരിച്ചുള്ള കളക്ഷന്‍:
ആദ്യ ആഴ്ച- 26.3 കോടി
എട്ടാം ദിവസം- 1.65 കോടി
ഒമ്പതാം ദിവസം- 2.1 കോടി
പത്താം ദിവസം- 2.15 കോടി
11-ാം ദിവസം- 75 ലക്ഷം
ആകെ- 32.95 കോടി രൂപ.
2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ മലയാള ചിത്രമാണിത്. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍-സന്ത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തെ (40.14 കോടി) മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു.
2025ലെ മികച്ച 10 മോളിവുഡ് ചിത്രങ്ങള്‍:
ലോക- 157.01 കോടി
തുടരും- 122 കോടി
എംപുരാന്‍- 106.77 കോടി
ആലപ്പുഴ ജിംഖാന- 44.25 കോടി
ഡീയെസ് ഇറേ- 41.35 കോടി
ഹൃദയപൂര്‍വം- 40.14 കോടി
കളങ്കാവല്‍- 32.95 കോടി (പ്രദര്‍ശനം തുടരുന്നു)
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 31.64 കോടി
രേഖാചിത്രം- 26.6 കോടി
എക്കോ- 23.93 കോടി (പ്രദര്‍ശനം തുടരുന്നു).
ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ വിനായകന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിനിയുടെ ബാനറില്‍ 29 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us