കല്‍ക്കിയുടെ ഗാനചിത്രീകരണം ഇറ്റലിയില്‍

author-image
ഫിലിം ഡസ്ക്
New Update
KALKI ITTALI.jpg

 സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്.  'കൽക്കി 2898 എഡി' എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. കല്‍കിയുടെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.  ഗാനചിത്രീകരണത്തിനായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇന്ന് ഇറ്റലിയില്‍ എത്തി. ഇറ്റാലിയന്‍ വിമാനത്താവളത്തില്‍ ഒരു പ്രവൈറ്റ് ജറ്റിന്‍റെ മുന്നില്‍ നില്‍ക്കുന്ന അണിയറപ്രവര്‍ത്തകരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ   കല്‍കി ടീം പങ്കുവച്ചു.

Advertisment

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും  അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ്‌ കല്‍കിയിലെ നായികമാര്‍. പദ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെയ്‌ 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. 

തെലുങ്കിന്റെ മുതിര്‍ന്ന നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാജേന്ദ്ര പ്രസാദും കല്‍ക്കി 2898 എഡിയില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. 

Advertisment